Ultimate magazine theme for WordPress.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് സഹായവുമായി സരിത എസ് നായര്‍ എന്ന സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി

0

തിരുവനന്തപുരം:  ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്  കേസ് നടത്തിപ്പിന് സഹായവുമായി സരിത എസ് നായര്‍ എന്ന സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി. താന്‍ സരിതയാണ് വിളിക്കുന്നത്, നിങ്ങള്‍ ഈ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാമെന്നും അവര്‍ പറഞ്ഞു. ഈ മാസം 30-ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവര്‍ പറഞ്ഞതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു.

 

- Advertisement -

കേസ് എങ്ങനെ തോല്‍ക്കുമെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നായിരുന്നു അവരുടെ മറുപടി. മുമ്പ് വിളിച്ചിട്ട്, വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതായും ഉണ്ണി പറഞ്ഞു. കേസില്‍ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. എങ്ങനെ സഹായിക്കുമെന്ന് തനിക്കറിഞ്ഞുകൂട. ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സിബിഐ കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബാലഭാസ്‌കറിന്റെ പിതാവ് അപ്പീല്‍ നല്‍കിയിരുന്നു. അതിന്റെ വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്.

അതേസമയം, ബാലഭാസ്‌കറിന്റെ പിതാവിനെ വിളിച്ച സരിത താന്‍ തന്നെയാണ് സരിത എസ് നായര്‍ സ്ഥിരീകരിച്ചു. നിയമസഹായം നല്‍കാനാണ് വിളിച്ചതെന്ന് സരിത പറഞ്ഞു.’ഞാനാണ് ബാലാഭാസ്‌കറിന്റെ പിതാവിനോട് സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴത് ഓര്‍ക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്‌കറിന്റെ കേസില്‍ ഇടപ്പെട്ടിരുന്നത്. പിന്നീട് മറ്റൊരു അഭിഭാഷകന് കേസ് കൈമാറുകയായിരുന്നു. അത്തരത്തിലാണ് ഞാന്‍ വിളിച്ചത്. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ അപ്പീല്‍ തള്ളുകയാണെങ്കില്‍ എന്റെ അഭിഭാഷകന്‍ മുഖേന മേല്‍കോടതിയില്‍ സഹായിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. അത് എങ്ങനെയാണ് ദുരൂഹമാകുന്നതെന്ന് തനിക്കറിയില്ല’ സരിത പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.