Ultimate magazine theme for WordPress.

ഗുരുവായൂരിൽ ദേവസ്വം ക്വാട്ടേഴ്സ് ഇടിഞ്ഞു താഴ്ന്നു; ഒഴിവായത് വൻ ദുരന്തം

0

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ക്വാട്ടേഴ്സ് ഇടിഞ്ഞു താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാട്ടേഴ്സ് കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അപകടം.

 

- Advertisement -

മൂന്ന് നില കെട്ടിടമാണ് അപകടത്തിൽ പെട്ടത്. തറ നിരപ്പിൽ നിന്ന് നാലടിയോളം കെട്ടിടം താഴ്ന്നു.

ഈ സമയത്ത് കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകളിൽ ആളുകളുണ്ടായിരുന്നു. എന്നാൽ ശബ്ദം കേട്ട് ഇവർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

- Advertisement -

Leave A Reply

Your email address will not be published.