Ultimate magazine theme for WordPress.

ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്താന്‍ 80 ലക്ഷം

0

തിരുവനന്തപുരം: സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളില്‍ ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് 40 ലക്ഷം രൂപ, എറണാകുളം മെഡിക്കല്‍ കോളേജ് 20 ലക്ഷം രൂപ, മഞ്ചേരി മെഡിക്കല്‍ കോളേജ് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് എത്രയും വേഗം തീവ്ര പരിചരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷേറ്റീവ് മറ്റ് മെഡികകളിലും നടപ്പിലാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

2 ഓര്‍ത്തോ ടേബിള്‍ ഇലട്രിക് 10 ലക്ഷം, ട്രോമ ഓപ്പറേഷന്‍ തീയറ്ററിലെ ഓര്‍ത്തോപീഡിക്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്ക് 3.75 ലക്ഷം, അത്യാഹിത വിഭാഗത്തിലെ സ്ലിറ്റ് ലാംബ് 2.90 ലക്ഷം, അള്‍ട്രാ സൗണ്ട് എക്കോ പ്രോബ് 10 ലക്ഷം, ലാപ്രോസ്‌കോപ്പിക് ഉപകരണങ്ങള്‍ 4 ലക്ഷം എന്നിവ സജ്ജമാക്കാനാണ് കോട്ടയം മെഡിക്കല്‍ കോളേജിന് തുക അനുവദിച്ചത്.

- Advertisement -

പേഷ്യന്റ് വാമര്‍, ഫ്‌ളൂയിഡ് വാമര്‍ 2.30 ലക്ഷം, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്റര്‍ 6.40 ലക്ഷം, 2 ഡിഫിബ്രിലേറ്റര്‍ 5.60 ലക്ഷം, 2 ഫീറ്റല്‍ മോണിറ്റര്‍ 1.60 ലക്ഷം എന്നിങ്ങനെയാണ് എറണാകുളം മെഡിക്കല്‍ കോളേജിന് തുക അനുവദിച്ചത്.

3 ഐസിയു കോട്ട് 4.50 ലക്ഷം, ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍ 2.88 ലക്ഷം, 8 മള്‍ട്ടി മോണിറ്റര്‍ 5.52 ലക്ഷം തുടങ്ങിയവയ്ക്കാണ് മഞ്ചേരി മെഡിക്കല്‍ കോളേജിന് തുകയനുവദിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.