ഇടുക്കി: നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ പ്രതികള്‍ പൊലീസ് പിടിയിലായി.
- Advertisement -
ബൈസണ്‍വാലി കാടിനുള്ളില്‍ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേല്‍ക്കുകായിരുന്നെന്നും പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് വിവരം.
കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികളാണ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.
- Advertisement -