Ultimate magazine theme for WordPress.

മങ്കിപോക്‌സ്; രോഗി സഞ്ചരിച്ച ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല

0

കൊല്ലം: മങ്കിപോക്‌സ് സ്ഥിരികരിച്ച യുവാവ് സഞ്ചരിച്ച ഓട്ടോയിലെയും ടാക്‌സിയിലെയും ഡ്രൈവര്‍മാരെ കണ്ടെത്താനായിട്ടില്ലെന്ന് കൊല്ലം ജില്ല കളക്ടര്‍. പൊലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നുതന്നെ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും കളക്ടര്‍ പറഞ്ഞു.  രോഗം സ്ഥിരീകരിച്ച യുവാവിന്റെ അമ്മയെയും സഹോദരനെയും തിരുവനന്തപുരത്തുതന്നെ നിരീക്ഷണത്തിലാക്കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകാനാണ് ഇയാള്‍ ടാക്‌സി വിളിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

- Advertisement -

Leave A Reply

Your email address will not be published.