Ultimate magazine theme for WordPress.

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ

0

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫൈനൽ സ്കോറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐസിഎസ്ഇ ബോർഡ് സെക്രട്ടറി അറിയിച്ചു.

 

- Advertisement -

ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കിൽ അവരെ ആബ്സന്റായി കണക്കാക്കി ഫലം പ്രസിദ്ധീകരിക്കില്ല. https://www.cisce.org/ എന്ന സൈറ്റിൽ ഫലം ലഭ്യമാകും.

പരീക്ഷാ ഫലം വൈകുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർ വിദ്യാഭ്യാസ സാധ്യതകൾ കുറയുന്നതായും വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.