തിരുവനന്തപുരം: എം.എം.മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച് കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന്‍. അതുതന്നയല്ലേ, അദ്ദേഹത്തിന്റെ മുഖമെന്നും ഒര്‍ജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോയെന്നും സുധാകരന്‍ ചോദിച്ചു.കെ.കെ.രമയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചിലെ കട്ടൗട്ട് വിവാദമായിരുന്നു. മണിയെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന് പിന്നാലെ കട്ടൗട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരുന്നു. ചിമ്പാന്‍സിയുടെ ഉടലും മണിയുടെ തലയും വെച്ച ചിത്രമുള്ള കട്ടൗട്ടുമായി ആയിരുന്നു മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.മണി അങ്ങനെ ആയതിന് ഞങ്ങളെന്ത് പിഴച്ചുവെന്നായിരുന്നു ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് സുധാകരന്‍ ചോദിച്ചത്. സ്രഷ്ടാവിനോട് പറയുകയല്ലാതെ എന്ത് ചെയ്യാം. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മാന്യതയാണ്. മണിക്ക് അതൊന്നുമില്ലല്ലോയെന്നും സുധാകരന്‍ പറഞ്ഞു.താന്‍ പറഞ്ഞ കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഒന്നുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം, മണിയെ അധിക്ഷേപിച്ച് കട്ടൗട്ടിറക്കിയതിന് മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
- Advertisement -