കൊച്ചി: മസാല ബോണ്ട് കേസിൽ വിദേശനാണയ നിയന്ത്രണചട്ടം(ഫെമ) ലംഘിച്ചെന്ന് തെളിഞ്ഞാൽ കിഫ്ബി പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. പിഴയായി മാത്രം 6,450 കോടി രൂപ കിഫ്ബി നൽകേണ്ടിയും വരും. കേസിന്റെ പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയായാൽ മസാലബോണ്ടിൽ നിക്ഷേപമിറക്കിയവരുടെ സമ്പത്തിന്റെ ഉറവിടം തേടുന്നതിലേക്ക് ഇ.ഡി. തിരിയും.
കിഫ്ബിയിലൂടെയാണ് സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിലേറെയും എന്നതിനാൽ സംസ്ഥാന സർക്കാരിനെ അതിഗുരുതമായി ബാധിക്കുന്ന കേസായി ഇത് മാറാം. മുൻ ധനമന്ത്രി തോമസ് ഐസക് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകാനുള്ള നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കിൽ ഒരിക്കൽ കൂടി നോട്ടീസ് അയക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്
- Advertisement -