Ultimate magazine theme for WordPress.

ബൈക്ക് ദേശീയ പാതയിലെ കുഴിയില്‍ ചാടി; തെറിച്ചു വീണ യുവാവ് മരിച്ചു

0

തൃശൂര്‍: ദേശീയ പാതയിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. തൃശൂര്‍ തളിക്കുളത്താണ് സംഭവം.

 

- Advertisement -

ശനിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിക്കവേ കച്ചേരിപ്പടിയിലെ തളിക്കുളം സഹകരണ ബാങ്കിന് സമീപമാണ് അപകടം. റോഡിലെ കുഴിയില്‍ വെള്ള നിറഞ്ഞു കിടന്നിരുന്നു. കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സനു ഓട്ടോറിക്ഷയില്‍ ഇടിച്ചു.നാട്ടുകാരാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. അതിനിടെ യുവാവിന് അപകടം സംഭവിച്ച കുഴി ഞായറാഴ്ച അധികൃതര്‍ അടച്ചു.

- Advertisement -

Leave A Reply