Ultimate magazine theme for WordPress.

‘സംഗീതത്തിലെ ശുദ്ധി എന്താണ്!’ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി കൂടുതൽ സം​ഗീതജ്ഞർ

0

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി കൂടുതൽ സം​ഗീതജ്ഞരെത്തുന്നു. സം​ഗീത സംവിധായകരായ ബിജിബാൽ, അൽഫോൺസ് ജോസഫ്, ജേക്സ് ബിജോയ്, ​ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ എന്നിവരാണ് ഇതിൽ ഏറ്റവും ഒടുവിലായി രം​ഗത്തെത്തിയത്.’സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ’ എന്നാണ് ബിജിബാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. നഞ്ചിയമ്മയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.നഞ്ചിയമ്മയ്ക്ക് പുരസ്കാരം നൽകിയതിനെ വിമർശിച്ചുകൊണ്ട് ലിനുലാൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് കമന്റ് ആയാണ് അൽഫോൺസ് ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയുടെ പ്രവ‍‍ൃത്തിയിൽ ഞാ‍ൻ അവരെ പിന്തുണക്കുകയാണ്. സം​ഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. അതിന് സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളെടുത്ത് പരിശീലിക്കുന്നതോ പഠിക്കുന്നതോ അല്ല കാര്യം. നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്.’ അൽഫോൺസ് ജോസഫ് പറഞ്ഞു.നഞ്ചിയമ്മയുടെ പാട്ടും ശബ്ദവും സം​ഗീതവും ഇല്ലാതെ അയ്യപ്പനും കോശിയും എന്ന സിനിമ പ്രേക്ഷകന് ചിന്തിക്കാനാവില്ലെന്ന് ​ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നഞ്ചിയമ്മയുടെ ശബ്ദം നമുക്ക് കരച്ചിലും ആവേശവുമുണ്ടാക്കുന്നതാണ്. ഒരു ചിത്രത്തിന്റെ പിന്നണിയിൽ അലിഞ്ഞുചേർന്ന ശബ്ദമാണ് അവരുടേതെന്നും ഹരിനാരായണൻ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.