പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ കടുകതൊടി പടിഞ്ഞാറേതില്‍ അബ്ബാസ്(54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാവിലെ 6.30-ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ മുഹമ്മദാലി അബ്ബാസിനെ വീട്ടില്‍നിന്നും വിളിച്ച് ഇറക്കി, കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. അബ്ബാസിന്റെ മകന്‍ ശിഹാബ് ഇയാളെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ അബ്ബാസിനെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. മണികൂറുകള്‍ക്കകം തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉടന്‍ തന്നെ അറസറ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. ഷൊര്‍ണ്ണൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
- Advertisement -