Ultimate magazine theme for WordPress.

പോലീസിനെ നിയന്ത്രിക്കുന്നത് CPM, മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ ആളുകളെ തടവിലാക്കുന്നു- സതീശന്‍

0

മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കേരളത്തില്‍ ആളുകളെ തടങ്കലിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പോലീസിനെ പൂര്‍ണമായും പാര്‍ട്ടിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും വി.ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഇ.എം.എസ് അക്കാദമിയിലെ പരിപാടിക്ക് മുഖ്യമന്ത്രി പോകുന്നതിന് മുന്‍പ് ആറ് പേരെ കരുതല്‍ തടങ്കലിലാക്കി. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലെ പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെയും തടങ്കലിലാക്കി. മുഖ്യമന്ത്രി രണ്ട് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 10 പേരാണ് കരുതല്‍ തടങ്കലിലായത്. കേരളം വെള്ളരിക്കാപ്പട്ടണമാണോ? അസാധാരണമായ സാഹചര്യത്തില്‍ മാത്രമെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കാവൂ എന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. മുഖ്യമന്ത്രി വീടിന് പുറത്തിറങ്ങിയാല്‍ ആളുകളെ കരുതല്‍ തടങ്കലിലാക്കുന്ന രീതി ഇന്ത്യയില്‍ മറ്റേത് സംസ്ഥാനത്തുണ്ടെന്നും വി.ഡി സതീശന്‍ ചോദിച്ചു.പ്രധാനമന്ത്രി വരുമ്പോള്‍ പോലും ആളുകളെ തടങ്കലിലാക്കുന്നില്ല. കേട്ടുകേള്‍വിയില്ലാത്ത ഫാസിസ്റ്റ് നടപടികളാണ് കേരള സര്‍ക്കാര്‍ കൊക്കൊള്ളുന്നത്. അങ്ങനെയുള്ളവരാണ് ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വെ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണ്. കേന്ദ്രത്തിന്റെയോ റെയില്‍വെയുടെയോ അനുമതി ഇല്ലാതെ പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടിയുണ്ടായിരുന്നില്ല. എന്നാല്‍ എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുകയും ജനങ്ങളെ തല്ലിച്ചതയ്ക്കുകയും ചെയ്തു. അനുമതിയില്ലാത്ത പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച പണം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് തിരിച്ചു പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.