Ultimate magazine theme for WordPress.

വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റം; 36 രൂപ കുറച്ചു

0

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടര്‍ ഒന്നിന് 36 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി കുറഞ്ഞു.

 

- Advertisement -

ഡല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയില്‍ 2141 രൂപ ആയിരുന്നത് 1936.50 ആയും കുറഞ്ഞിട്ടുണ്ട്.

അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

- Advertisement -

Leave A Reply