Ultimate magazine theme for WordPress.

ജലനിരപ്പ് 2375.53 അടിയായി ഉയര്‍ന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

0

തൊടുപുഴ: കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 2375.53 അടിയായി ഉയര്‍ന്നു.

 

- Advertisement -

ജലനിരപ്പ് 1381.53 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. 2382.53 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.

ഇടുക്കി ജില്ലയില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

സമീപ ജില്ലകളായ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും റെഡ് അലര്‍ട്ടാണ്. രണ്ടു ദീവസം കൂടി തീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

- Advertisement -

Leave A Reply

Your email address will not be published.