Ultimate magazine theme for WordPress.

വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മരണം; ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് കൂടി ചുമത്തി

0

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിൻറെ മരണത്തിൽ ഭർത്താവിനെതിരെ പോക്സോ കേസി കൂടി ചുമത്തി. വിവാഹം കഴിക്കുമ്പോൾ റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിനെതിരെ പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

- Advertisement -

കേസിൽ മെഹ്നാസിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുബായിലെ ഫ്ലാറ്റിൽ  മാർച്ച്‌ ഒന്നിനാണ് റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നാണ് മെഹ്നാസിന്റെ മൊഴി. നാട്ടിലെത്തിച്ച് മൃതദേഹം മറവ് ചെയ്തെങ്കിലും മെഹ്നാസിന്റെ പെരുമാറ്റത്തിലുൾപ്പെടെ അസ്വാഭാവികത കണ്ടതോടെ കുടുംബാംഗങ്ങൾ പരാതി നൽകി.

 

ഖബർ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോർട്ടം നടത്തി. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. എന്നാൽ റിഫയുടെ മരണത്തിലേക്ക് നയിച്ചത് മെഹ്‍‍നാസിന്റെ പീഡനമാണ് എന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.