മാനന്തവാടി :വ്യാപാര ദിനത്തോടനുബന്ധിച്ച് മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗും സോക്കർ സ്റ്റാർ വള്ളിയൂർക്കാവും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്നാമത് ഐ ടീം മഡ് ബോൾ ടൂർണ്ണമെന്റ് ആഗസ്റ്റ് 7ഞായറാഴ്ച രാവിലെ 10 മണി മുതൽ വെള്ളിയൂർക്കാവ് കണ്ണി വയലിൽ.ടൂർണമെന്റിന്റെ പ്രചരണാർത്ഥം ഞായറാഴ്ച രാവിലെ 9 മണിക്ക് ലഹരി വിരുദ്ധ സന്ദേശ ബൈക്ക് റാലി ഗാന്ധി പാർക്കിൽ വച്ച് വയനാട് ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജു അവർകൾ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് പത്തുമണിക്ക് നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് ജോജിൻ ടി ജോയ് നിർവഹിക്കും. ചടങ്ങിൽ വെച്ച് ലഹരി വിരുദ്ധ സന്ദേശവും ആശംസയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ എസ് നിർവ്വഹിക്കുന്നു. വാർഡ് കൗൺസിലർ കെ സി സുനിൽകുമാർ മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് കെ ഉസ്മാൻ ഭാരവാഹികളായ മഹേഷ് പി വി ,ഷിബി എൻ പി, എം വി സുരേന്ദ്രൻ, അനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ഐ ടിം നൽകുന്ന പത്തായിരം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നതാണ് രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് DS ജ്വല്ലറി നൽകുന്ന 5000 ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നതാണ് കൂടാതെ ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനും,ഗോൾകീപ്പർക്കും സമ്മാനങ്ങൾ നൽകുന്നതാണെന്ന് സംഘാടകരായ മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് ന്റെയും സോക്കർ സ്റ്റാർ ന്റെയും ഭാരവാഹികളായ റോബി ചാക്കോ,ഇക്ബാൽ, റഷീദ്, സരുൺ, ജയദേവർ, കെ.കെ.നാരായണൻ മാസ്റ്റർ, ജയറാം , കെ സി അൻവർ, സുദീപ് ജോസ്, ദീതിഷ്, ലത്തീഫ്,മഹേഷ്, ജസ്റ്റിൻ വർഗ്ഗീസ്,അക്ബർ,ഷിബു തുടങ്ങിയവർ അറിയിച്ചു.
- Advertisement -