തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സഹായവുമായി സർക്കാർ. ഡീസല്‍ വാങ്ങാന്‍ 20 കോടി രൂപ അനുവദിച്ചു. എണ്ണ കമ്പനികളുടെ കുടിശിക വീട്ടാനും ഇന്ധനം വാങ്ങാനും പണമില്ലാതെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
- Advertisement -
ഇന്ധനച്ചെലവിനുള്ള പണമെടുത്ത് ജൂണിലെ ശമ്പളക്കുടിശ്ശിക തീര്‍ത്തതോടെ കെഎസ്ആര്‍ടിസി കടുത്ത ഡീസല്‍ ക്ഷാമത്തിലായിരുന്നു. 13 കോടി രൂപ കുടിശിക തീര്‍ക്കാതെ ഡീസല്‍ നല്‍കില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി കടുത്തത്. ഇതേത്തുടര്‍ന്ന് ഓര്‍ഡിനറി ബസുകള്‍ വെട്ടിക്കുറച്ചു.
അതിനിടെയാണ് 20 കോടി രൂപ അടിയന്തര സഹായം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചത്. ആവശ്യം പൂര്‍ണമായും അംഗീകരിച്ച് ധനകാര്യ വകുപ്പ് ഇന്നലെ തന്നെ ഉത്തരവിറക്കി. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള തുക ലഭിച്ചുവെന്നാണ് കോര്‍പറേഷന്‍ മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.
- Advertisement -