കണ്ണൂര്‍: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീട്ടി. പതിനഞ്ചാം തീയതി വരെയാണ് ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ നിരോധനം നീട്ടിയിരിക്കുന്നത്. ജില്ലയില്‍ പതിനൊന്നാം തീയതി വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
- Advertisement -
കണ്ണൂരില്‍ കണിച്ചാര്‍, നെടുംപൊയില്‍ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങളിലായി 175 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
- Advertisement -