ആലപ്പുഴ: ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പാണാവള്ളി സ്വദേശി തിലകൻ ആണ് മരിച്ചത്. നേരത്തെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മറ്റൊരാളും മരിച്ചിരുന്നു. വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകട കാരണം. ഓഫീസിന് ഒരു മീറ്റർ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്ന മുറി.
- Advertisement -