തമിഴ് ബ്രാഹ്മണർ വർഷത്തിൽ നടത്തിവരാറുള്ള ആവണി അവിട്ടം പൈങ്ങാട്ടിരി ബ്രാഹ്മണ സമൂഹത്തിലെ അംഗങ്ങൾ സമൂഹം മഠത്തിൽ സമുചിതമായി ആഘോഷിച്ചു
തമിഴ് ബ്രാഹ്മണർ വർഷത്തിൽ നടത്തിവരാറുള്ള ആവണി അവിട്ടം പൈങ്ങാട്ടിരി ബ്രാഹ്മണ സമൂഹത്തിലെ അംഗങ്ങൾ സമൂഹം മഠത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30 നു ആരംഭിച്ച ചടങ്ങിൽ സമുദായാംഗങ്ങൾക്ക് മഹാ സങ്കല്പം യജ്ഞോപവീതം, വേദാരംഭം, യയാതി ഹോമം തുടങ്ങിയവയ്ക്ക് കോഴിക്കോട് വേദ പാഠശാലയിലെ രാഹുൽ വാദ്യാർ മുഖ്യ കാർമികത്വം വഹിച്ചു. സമൂഹം പ്രസിഡണ്ട് ശ്രീ രാജഗോപാൽ പി. പി., ശങ്കരനാരായണൻ. പി. ബി.,അർജുനൻ പി. എൻ.തുടങ്ങിയവർ നേതൃത്വം നൽകി.
- Advertisement -