Ultimate magazine theme for WordPress.

അനധികൃത വൃദ്ധാ സദനം അടച്ചു പൂട്ടുക, അനാഥയുടെ സ്ഥലം വിറ്റതിന് എതിരെ നടപടി സ്വീകരിക്കണമെന്ന്  ആവശ്യം

0

മാനന്തവാടി: അംഗീകാരമില്ലതെ അഞ്ചാംമൈലിൽ പ്രവർത്തിക്കുന്ന അഭയാചാരിറ്റബിൾ സൊസൈറ്റി തണൽ വൃദ്ധ സദനം അടച്ച് പൂട്ടണമെന്ന്   സൊസൈറ്റിയുടെ മുൻ ഭാരഭഹികളൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തരുവണ സ്വദേശിയാണ് അനധികൃതമായി വൃദ്ധസദനം നടത്തുന്നത്. ഇയാൾ ഇവിടെ അന്തോവാസിയായിരുന്ന തിരുനെല്ലി സ്വദേശിനി ശാന്തയുടെ സ്ഥലം 2017ൽ വിൽപ്പന നടത്തി പണം തട്ടിയെടുത്തുവെന്നും നിലവിൽ വൃദ്ധസദനത്തിൽ കഴിയുന്നവർക്ക് അവിശ്യമായ സൗകര്യങ്ങൾ ഇല്ലതെ വൃത്തിഹീനമായ അന്തിരിഷത്തിലാണ് കഴിയുന്നതെന്നും  വൃദ്ധസദനത്തിൻ്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടത്തുകയാണന്നും ഇവർ കുറ്റപ്പെടുത്തി. വൃദ്ധസദനത്തിന്ന് കെട്ടിടം പണിയണമെന്നും പറഞ്ഞ് വ്യാപകമായി സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയും പണം പിരിവ് തുടരുകയാണ്. വൃദ്ധസദനത്തിന്
യതെരുവിധ സർക്കാർ അംഗികരമില്ലന്നും ഇവർ പറഞ്ഞു യതെരു സുരക്ഷിതത്വവും ഇല്ലതെയാണ് എഴ് വൃദ്ധരായവരെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്.ഇവിടെ അന്തോവാസികളയി മരിച്ചവരുടെ സ്വത്ത് മാത്യു തട്ടിയെടുത്തതായും ഇവർ അരോപിച്ചു. സ്ത്രിയോട് അപമര്യാദയായി പെരുമാറിയതിന് മാത്യുവിന് എതിരെ പനമരം പോലിസ് 212/18 ക്രൈം നമ്പറായി കേസ് എടുത്തിരുന്നതായും കേസുമായി ബന്ധപ്പെട്ട് ഇയാൾ നിരവധി ദിവസം ഒളിവിൽ പോയതായും ഇവർ കുറ്റപ്പെടുത്തി. അനധികൃത വൃദ്ധസദനത്തിന് എതിരെ മുഖ്യമന്ത്രി, എം.എൽ എ ജില്ലാ കലക്ടർ, സാമുഹ്യനീതി വകുപ്പിനും പരാതി നൽകിയെന്നും ഇവർ വാർത്ത സമ്മേളനത്തിൽ  പറഞ്ഞു.പി കുഞ്ഞിരാമൻ, മൊയ്തീൻ ഉസ്താദ്, തെയോത്ത് അബുബക്കർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.