Ultimate magazine theme for WordPress.

സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തത് അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് പോക്സോ കേസില്‍ പ്രതിയായി.

0

തൃശൂര്‍: സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തത് അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് പോക്സോ കേസില്‍ പ്രതിയായി. പത്തൊന്‍പതുകാരനായ പെരിയമ്പലം ചേലാട്ട് മണികണ്ഠനാണ് അറസ്റ്റിലായത്.

 

- Advertisement -

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ സൂക്ഷിച്ചതിനാണ് കേസെടുത്തത്. സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാന്‍ ബൈക്കിലെത്തിയ മണികണ്ഠനെ ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യംചെയ്തു. സുഹൃത്ത് വിവിധ കേസുകളില്‍ ഉള്ളതിനാല്‍ മണികണ്ഠന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചു. ഇതിനിടയിലാണ് ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള അശ്ലീലവീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്.

തുടര്‍ന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

- Advertisement -

Leave A Reply