Ultimate magazine theme for WordPress.

പ്രേമം സിനിമ ചിത്രീകരിച്ചതിലൂടെ പ്രശസ്തമായ തോട്ടക്കാട്ടുകര അക്വഡേറ്റില്‍ കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയെ യുവാവ് പിടിയില്‍

0

കൊച്ചി: പ്രേമം സിനിമ ചിത്രീകരിച്ചതിലൂടെ പ്രശസ്തമായ തോട്ടക്കാട്ടുകര അക്വഡേറ്റില്‍ കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയെ യുവാവ് പിടിയില്‍. കടുങ്ങല്ലൂര്‍ കടേപ്പിള്ളി നാലുസെന്റ് ലക്ഷം വീട് കോളനിയില്‍ മിഥുന്‍ രാജിനെ(25)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

 

- Advertisement -

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. ഇയാളില്‍ നിന്നും 117 ഗ്രാം കഞ്ചാവും പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ടതോടെ കഞ്ചാവ് പൊതി അക്വഡേറ്റില്‍ നിന്നും താഴെയുള്ള നഗരസഭ കൗണ്‍സിലറുടെ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു.

കൗണ്‍സിലര്‍ ടിന്റു രാജേഷിന്റെ വീട്ടുമുറ്റത്തേക്കാണ് പ്രതി കഞ്ചാവുപൊതി എറിഞ്ഞത്. എന്നാല്‍ വീടിന് മുന്നിലെ റോഡിലാണ് പൊതി വീണത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് പിടികൂടുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.