Ultimate magazine theme for WordPress.

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി

0

കോട്ടയം: തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. കണ്ണിലടക്കം കടിയേറ്റ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

 

- Advertisement -

റാന്നി സ്വദേശി ഹ​രീഷിന്റെ മകളാണ് അഭിരാമി. രണ്ടാഴ്ച മുമ്പാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കാർമൽ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പാൽ വാങ്ങാൻ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒൻപതിലധികം കടികൾ ഏറ്റിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്.

- Advertisement -

Leave A Reply

Your email address will not be published.