Ultimate magazine theme for WordPress.

കെഎസ്ആര്‍ടിസി ഇടിച്ചിട്ട് നിര്‍ത്താതെ പോയി; പരാതിയുമായി കുട്ടികള്‍ ആര്‍ടിഒയ്ക്ക് മുന്നില്‍, നടപടി

0

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിനെതിരെ കുട്ടികളുടെ പരാതി. അമ്മയോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കുട്ടികളുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു.

 

- Advertisement -

ട്യൂഷന്‍ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായിട്ടും അത് ഗൗനിക്കാതെ ബസ് വിട്ടുപോകുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ബസിനെ പിന്തുടര്‍ന്ന് തൊട്ടടുത്ത ടൗണില്‍വെച്ച് ബസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

ഇന്നലെ കുട്ടികള്‍ ആര്‍ടിഒ ഓഫീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഡ്രൈവര്‍ അടക്കമുള്ള ജീവനക്കാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആര്‍ടിഒ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കെ എസ് ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ ഒരുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂട്ടിക്കല്‍ സ്വദേശി ബിനോയിയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

- Advertisement -

Leave A Reply

Your email address will not be published.