Ultimate magazine theme for WordPress.

ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ റോഡില്‍ വീണു; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

0

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് വഴി യാത്രക്കാര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.

അകലാട് സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. കെട്ട് പൊട്ടി ഷീറ്റുകള്‍ റോഡില്‍ വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്നാണ് സൂചന. ഭാരമേറിയ ഷീറ്റുകള്‍ മുഴുവന്‍ നിലത്ത് വീണ നിലയിലാണ്.

- Advertisement -

Leave A Reply