‘ഒരാളെ കൊല്ലുന്നതിന് സമം’; വിദ്വേഷ പ്രസംഗങ്ങള്‍ തടയേണ്ടത് അവതാരകരുടെ കടമ, ചാനലുകളെ വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളിലെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ തടയാതെ കേന്ദ്രസര്‍ക്കാര്‍ എന്താണ് നിശബ്ദ കാഴചക്കാരായി തുടരുന്നതെനന്നും കോടതി ചോദിച്ചു.
ആരെങ്കിലും വിദ്വേഷ പ്രസംഗം നടത്തിയാല്‍ അത് തടയുക എന്നുള്ളതാണ് അവതാരകരുടെ കടമയാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്. നിയന്ത്രണ രേഖ എവിടെ വരയ്ക്കണമെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം- ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. മാധ്യമങ്ങളില്‍ നിറഞ്ഞ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണക്കവെയായിരുന്നു സുപ്രീകോടതി നിരീക്ഷണം.
- Advertisement -
വിദ്വേഷ പ്രസംഗങ്ങള്‍ ഒരാളെ കൊല്ലുന്നതുപോലെയാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരുടെ സ്ഥാപിത താത്പര്യങ്ങളില്‍ മറ്റുള്ളവരെ കുരുക്കിയിടുകയാണ് എന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കാനായി നവംബര്‍ 23ലേക്ക് മാറ്റി. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിനുള്ള നിയമ കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
- Advertisement -