Ultimate magazine theme for WordPress.

മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കവർച്ച: പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി

0

കണ്ണൂർ: പാനൂരിൽ മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും രണ്ട് പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പഞ്ചലോഹ തിടമ്പും സൂര്യപ്രഭയും ഇളക്കിമാറ്റി. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. കാണിക്കവഞ്ചി പൂട്ടാൻ ഉപയോഗിച്ച താഴ് ഇതിനു സമീപത്തു നിന്നു കണ്ടെത്തി. വൈക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisement -

Leave A Reply

Your email address will not be published.