ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ട്രക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. യുപിയിലെ ലഖിംപൂര്‍ ഖേരിയിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപൂര്‍ ഖേരി എഡിഎം സഞ്ജയ് കുമാര്‍ അറിയിച്ചു.
- Advertisement -
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വേണ്ട വൈദ്യസഹായം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
- Advertisement -