ന്യൂഡല്‍ഹി: റിട്ട. ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സൈനിക മേധാവി. ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് 9മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കേന്ദ്രം തെരഞ്ഞെടുത്തിരിക്കുന്നത്.
കരസേനയുടെ ഈസ്റ്റേണ്‍ കമാന്റ് ചീഫ് ആയിരുന്ന അനില്‍ ചൗഹാന്‍ 2021ല്‍ വിരമിച്ചിരുന്നു. ജമ്മു കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുള്ള നിരവധി സൈനിക ഓപ്പറേഷനുകള്‍ നയിച്ച ഓഫീസര്‍ കൂടിയാണ് അനില്‍ ചൗഹാന്‍.
- Advertisement -
രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായ ജനറല്‍ ബിപിന്‍ റാവത്ത് 2021 ഡിസംബര്‍ 21നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഊട്ടിയില്‍ നടന്ന അപകടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പെടെ 14പര്‍ കൊല്ലപ്പെട്ടിരുന്നു.
- Advertisement -