Ultimate magazine theme for WordPress.

മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കടരമണി പുതിയ അറ്റോര്‍ണി ജനറല്‍

0

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ഈ മാസം 30ന് കാലാവധി തീരുന്ന നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കടരമണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -

കെ.കെ.വേണുഗോപാലിന് പകരമായി മുകുള്‍ റോത്തഗിയെയാണ് കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ വീണ്ടും അറ്റോര്‍ണി ജനറലാവാന്‍ ഇല്ലെന്ന് പറഞ്ഞ് അദ്ദേഹം ഓഫര്‍ നിരസിച്ചു. തുടര്‍ന്നാണ് ആര്‍ വെങ്കടരമണിയെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയിലേക്ക് നിയമിച്ച് കൊണ്ട് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനമിറക്കിയത്.

- Advertisement -

Leave A Reply

Your email address will not be published.