മുംബൈ; മുംബൈയിലെ ഹോട്ടൽ മുറിയിൽ 30 കാരിയായ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മുപ്പതുകാരിയായ മോഡലിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മുംബൈ അന്ധേരിയിൽ ഹോട്ടലിൽ യുവതി മുറിയെടുത്തത്. രാത്രിഭക്ഷണവും ഓർഡർ ചെയ്തിരുന്നു. അടുത്ത ദിവസം രാവിലെ മുറി വൃത്തിയാക്കാൻ ജീവനക്കാരനെത്തി പലതവണ വിളിച്ചിട്ടും മുറി തുറന്നില്ല. തുടർന്ന് മാനേജർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
- Advertisement -
മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. ‘എന്നോട് ക്ഷമിക്കണം. ഈ മരണത്തിന് ആരും ഉത്തരവാദിയല്ല, ഞാൻ സന്തോഷവതിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -