Ultimate magazine theme for WordPress.

അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പള വിതരണം പൂര്‍ത്തിയായി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം

0

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിലെ ജീവനക്കാരുടെ ശമ്പളം പൂർണമായി വിതരണം ചെയ്ത് കെഎസ്ആർടിസി. മാസങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ചാം തിയതിക്ക് മുൻപ് ശമ്പളം വിതരണം പൂർത്തിയാവുന്നത്. സിം​ഗിൾ ഡ്യൂട്ടിയോട് സഹകരിച്ചാൽ അഞ്ചാം തിയതിക്ക് മുൻപായി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നൽകിയിരുന്നു.

സർക്കാർ നൽകിയ 50 കോടി രൂപയും കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം നൽകിയത്. മാസങ്ങൾക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുൻപായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം പൂർത്തിയാക്കുന്നത്.  ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നൽകാനായി കഴിഞ്ഞ മാസം സർക്കാർ 100 കോടി രൂപ നൽകിയിരുന്നു.

- Advertisement -

പരീക്ഷണാടിസ്ഥാനത്തിൽ ഒക്ടോബർ ഒന്ന് മുതൽ പാറശാല ഡിപ്പോയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവന്നതിന് പിന്നാലെയാണ് ശമ്പള വിതരണവും കൃത്യമായത്. ഏട്ട് ഡിപ്പോകളിൽ സിം​ഗിൾ ‍ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനമെടുത്തിരുന്നെങ്കിലും ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.

- Advertisement -

Leave A Reply

Your email address will not be published.