മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരനെ കാണാതായി; റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്നു, കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയിലെ വയ്യാറ്റുപുഴയില്‍ നിന്ന് മൂന്നുവയസ്സുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. തെരച്ചലില്‍ കുട്ടിയെ വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി. മീന്‍കുഴി സ്വദേശി റിജുവിന്റെ മകന്‍ നെഹ്മിയനെയാണ് കാണാതായത്.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. പരിസരത്ത് നോക്കിയിട്ട് കാണാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. വീടിന് പുറകിലായുള്ള റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി.
- Advertisement -