Ultimate magazine theme for WordPress.

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് കാനറ ബാങ്ക്

0

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. ഇതോടെ, രണ്ടു കോടി രൂപയിൽ താഴെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും ഉയർന്ന പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 7 മുതൽ പ്രാബല്യത്തിലായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.90 ശതമാനത്തിൽ നിന്നും 3.25 ശതമാനമായി ഉയർത്തി. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 4.25 ശതമാനവും, 91 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനവും പലിശ ലഭിക്കും. 180 ദിവസം മുതൽ 269 ദിവസം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 5.90 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

- Advertisement -

270 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനവും, 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 6.50 ശതമാനവും പലിശ ലഭിക്കുന്നതാണ്. 5 വർഷം മുതൽ 10 വർഷം വരെ കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനത്തിൽ നിന്നും 7.00 ശതമാനമായാണ് വർദ്ധിപ്പിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.