Ultimate magazine theme for WordPress.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

0

ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്. ഹിജാബ് അണിഞ്ഞ് എത്തിയ വിദ്യാർഥികളെ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളാണ് കർണാടകയിൽ ഉണ്ടായത്. ഹിജാബ് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ശക്തമായതിനിടെ നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങി.

ഹിജാബ് ധരിച്ച് ക്ലാസിൽ എത്തിയ വിദ്യാർഥിനികളെ 2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജിൽ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഹിജാബ് ധരിച്ചെത്തുന്നവരെ വീണ്ടും വിലക്കി തുടങ്ങിയതോടെ 2022 ജനുവരി 1ന് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു.

- Advertisement -

ഹൈക്കോടതി വിധിക്ക് എതിരെ നിരവധി സംഘടനകൾ സുപ്രിംകോടതിയെ സമീപിച്ചു

ജനുവരി 3ന് ചിക്കമംഗ്ലൂരു സർക്കാർ കോളജിൽ ഹിജാബ് ധരിച്ച് എത്തിയവരെ പ്രിൻസിപ്പളിൻറെ നേതൃത്വത്തിൽ പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ കർണാടകയിലാകെ പ്രതിഷേധം ശക്തമായി. ഹിജാബ് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ കർണാടക സർക്കാർ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടതില്ലെന്ന് ഈ സമിതി ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ഫെബ്രുവരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചു കൊണ്ട് കർണാക സർക്കാർ ഉത്തരവിറക്കി.  അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചുള്ള നടപടി തുടരാൻ ഹൈക്കോടതി വിശാല ബെഞ്ചും നിർദേശിച്ചു. മാർച്ച് 15ന് ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി.

എന്നൽ ഹൈക്കോടതി വിധിക്ക് എതിരെ നിരവധി സംഘടനകൾ സുപ്രിംകോടതിയെ സമീപിച്ചു. സെപ്തംബർ 5ന് സുപ്രിംകോടതി ഹർജികൾ പരിഗണിച്ചു. 10 ദിവസം നീണ്ട വാദംകേൾക്കലിന് ഒടുവിൽ വിധി പറയാൻ മാറ്റിവെച്ച കേസിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക.

- Advertisement -

Leave A Reply

Your email address will not be published.