Ultimate magazine theme for WordPress.

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട

0

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ  നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന തൃശ്ശൂർ സ്വദേശി അനസ് എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും സ്വര്‍ണ്ണം പിടികൂടിയിരുന്നു. രണ്ട് പേരിൽ നിന്നായി മൂന്നര കിലോഗ്രാം സ്വർണ്ണമാണ് ഡി.ആര്‍.ഐ സംഘം പിടികൂടിയത്.

- Advertisement -

വിപണിയിൽ ഒരു കോടി എഴുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം എത്തിയ ഖത്തർ എയർ വേസിലെ രണ്ടു യാത്രക്കാരിൽ നിന്നാണ്  പിടികൂടിയത്.

- Advertisement -

Leave A Reply