Ultimate magazine theme for WordPress.

അമുല്‍ പാലിന്റെ വില വീണ്ടും കൂട്ടി

0

ന്യൂഡല്‍ഹി: അമുല്‍ പാലിന്റെ വില കൂട്ടി. ലിറ്ററിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്.ഫുള്‍ ക്രീം മില്‍ക്കിന്റെ വില ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായാണ് വര്‍ധിപ്പിച്ചത്. ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പുതുക്കിയ വിലയാണ് ഈടാക്കുക. ഏരുമ പാലിന്റെ വിലയിലും രണ്ടുരൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അമുല്‍ പാലിന്റെ വില കൂട്ടുന്നത്. ചെലവ് ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വില വര്‍ധിപ്പിച്ചത്. മറ്റൊരു പ്രമുഖ ബ്രാന്‍ഡായ മദര്‍ ഡയറിയും പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് രൂപയുടെ വര്‍ധനയാണ് വരുത്തിയത്

- Advertisement -

Leave A Reply

Your email address will not be published.