Ultimate magazine theme for WordPress.

കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി; തെരച്ചില്‍

0

കോഴിക്കോട്: മുക്കം ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ  കാണാതായി. മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന്  വൈകിട്ട്  6.45 ഓടെയാണ് സംഭവം. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി  ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും  അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും തെരച്ചില്‍ തുടരുകയാണ്.

- Advertisement -

Leave A Reply