ന്യൂഡല്‍ഹി: വയര്‍ലെസില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വയര്‍ലൈന്‍ സര്‍വീസിലും മുന്നിലെത്തി. പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എലിനെയാണ് ജിയോ പിന്തള്ളിയത്.
ട്രായിയുടെ പുതിയ കണക്കുകള്‍ പ്രകാരം വയര്‍ലൈന്‍ സര്‍വീസില്‍ 28.31 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. ബിഎസ്എന്‍എലിന്റേത് 27.46 ശതമാനമാണ്.
- Advertisement -
ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് 73.35 ലക്ഷമാണ് വയര്‍ലൈനില്‍ ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം. ബിഎസ്എന്‍എലിന്റേത് 71.32 ലക്ഷം. വയര്‍ലെസിലും വയര്‍ലൈനിലും ബിഎസ്എലിന്റെ ഉപഭോക്താക്കള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍ വയര്‍ലെസില്‍ 5.6 ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എലിനു നഷ്ടമായത്. വയര്‍ലൈനില്‍ 15,734 പേരാണ് ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചത്. ജുലൈയില്‍ 8.1 ലക്ഷം പേര്‍ ബിഎസ്എന്‍എല്‍ വയര്‍ലെസ് കണക്ഷന്‍ ഉപേക്ഷിച്ചിരുന്നു.
- Advertisement -