Ultimate magazine theme for WordPress.

മയക്കുമരുന്ന് വിരുദ്ധ പ്രചാരണവുമായി സർക്കാർ; സംസ്ഥാനത്ത് ഇന്ന് ലഹരിവിരുദ്ധ ദീപം തെളിക്കും

0

തിരുവനന്തപുരം: സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളിൽ ലഹരിവിരുദ്ധ ദീപം തെളിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് വീടുകളിൽ ദീപം തെളിക്കണമെന്നാണ് സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. വീടുകളിൽ ലഹരിക്കെതിരെ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇന്നലെ എം എൽ എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കൽ നടന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും.

- Advertisement -

Leave A Reply

Your email address will not be published.