Ultimate magazine theme for WordPress.

ഷോറൂമില്‍ തീപിടിത്തം, സ്‌പെഷ്യല്‍ ദീപാവലി ഡിസ്‌ക്കൗണ്ടിനായി സൂക്ഷിച്ചിരുന്ന 36 ഇലക്ട്രിക് ബൈക്കുകള്‍ കത്തിനശിച്ചു; അന്വേഷണം

0

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ 36 ഇലക്ട്രിക് ബൈക്കുകള്‍ കത്തിനശിച്ചു. സ്‌പെഷ്യല്‍ ദീപാവലി ഡിസ്‌ക്കൗണ്ടിനായി ഷോറൂമില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ബൈക്കുകളും ബാക്ടറികളുമാണ് കത്തിനശിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാര്‍വതിപുരം ജില്ലയിലെ പാലക്കൊണ്ട നഗരത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ അഗ്നിശമന സേനാവിഭാഗം തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

- Advertisement -

50ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഷോറൂം മാനേജര്‍ പറയുന്നത്. കഴിഞ്ഞ മാസം ഇ- ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ടുപേരാണ് മരിച്ചത്.

- Advertisement -

Leave A Reply