Ultimate magazine theme for WordPress.

ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു

0

ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എസ്‌.യുവി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ച 11 പേരിൽ മൂന്ന് സ്ത്രീകളും 2 കൊച്ചുകുട്ടിയും ഉൾപ്പെടുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.മധ്യപ്രദേശിലെ ബേട്ടൂലിലാണ് സംഭവം. ഗുഡ്ഗാവിനും ഭായിസ്‌ദേഹിക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരുക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.

- Advertisement -

Leave A Reply

Your email address will not be published.