ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നല്‍കും. സിംഗപ്പൂരില്‍ വച്ചായിരിക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.
ലാലുവിന്റെ ഇളയ മകളായ രോഹിണി ഏറെക്കാലമായി സിംഗപ്പൂരിലാണ്. കഴിഞ്ഞ മാസം ലാലു ചികിത്സയ്ക്കായി സിംഗപ്പൂരില്‍ എത്തിയിരുന്നു.
- Advertisement -
വൃക്ക നല്‍കാന്‍ മകള്‍ തയാറായെങ്കിലും തുടക്കത്തില്‍ ലാലു എതിര്‍പ്പു പ്രകടിപ്പിച്ചതായി കുടുംബത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രോഹിണി നിര്‍ബന്ധം പിടിച്ചതിനു ശേഷമാണ് ശസ്ത്രക്രിയയ്ക്ക് ലാലു സമ്മതിച്ചത്.
ഈ മാസം അവസാനത്തോടെ ലാലു വീണ്ടും സിംഗപ്പൂരില്‍ പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
- Advertisement -