Ultimate magazine theme for WordPress.

എഫ്‌ഐആറിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കാനാവില്ല, നിയമനത്തിന് അയോഗ്യതയല്ലെന്ന് ഹൈക്കോടതി

0

ചണ്ഡിഗഢ്: ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസില്‍ എഫ്‌ഐആര്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. സംഭവിച്ചു എന്നു പറയപ്പെടുന്ന കാര്യത്തിന്റെ പ്രാഥമിക വിവരണം മാത്രമാണ് എഫ്‌ഐആര്‍ എന്ന് ജസ്റ്റിസ് രാജ്ബിര്‍ ശെരാവത് ചൂണ്ടിക്കാട്ടി.

എഫ്‌ഐആര്‍ ഉണ്ട് എന്നതിന്റെ പേരില്‍ ഓഫര്‍ ലെറ്റര്‍ നിഷേധിക്കപ്പെട്ട യുവതിക്ക് നിയമനം നല്‍കാന്‍ കാനറാ ബാങ്കിനു നിര്‍ദേശം നല്‍കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേരുള്ളതുകൊണ്ട് ഒരാളെ നിയമന പ്രക്രിയയില്‍നിന്നു മാറ്റിനിര്‍ത്താനോ തൊഴില്‍ നിഷേധിക്കാനോ ആവില്ല. വിചാരണ നടത്തി കുറ്റക്കാരെന്നു കണ്ടെത്തുന്നതു വരെ വ്യക്തികള്‍ കുറ്റക്കാരല്ല എന്നു തന്നെയാണ് നിയമത്തിന്റെ സങ്കല്‍പ്പമെന്ന് കോടതി പറഞ്ഞു.

- Advertisement -

എഫ്‌ഐആറിന്റെ പേരില്‍ ഒരാളെ മാറ്റിനിര്‍ത്തുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണ്. ഇതു നിയമ വാഴ്ചയ്ക്ക് എതിരായ സമീപനമാണ്- കോടതി പറഞ്ഞു.

പ്രൊബേഷനറി ഓഫിസര്‍ ആയി നിയമനം ലഭിച്ച യുവതിക്ക് ഓഫര്‍ ലെറ്റര്‍ അയയ്ക്കുന്നതു നിര്‍ത്തിവച്ച ബാങ്ക് നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. നിയമനം ലഭിച്ച് പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും, തനിക്കും കുടുംബത്തിനും എതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടി ബാങ്ക് നിയമനത്തില്‍നിന്നു പിന്‍മാറുകയായിരുന്നെന്ന് യുവതി പറഞ്ഞു. കേസ് അവസാനിച്ച ശേഷം നിയമന നടപടികളിലേക്കു കടക്കാം എന്നാണ് ബാങ്ക് അറിയിച്ചതെന്നും യുവതി കോടതിയെ അറിയിച്ചു. തനിക്കെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി പിന്നീട് റദ്ദാക്കിയെന്നും യുവതി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.