Ultimate magazine theme for WordPress.

ഉറുമ്പു കടിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

0

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ മൂന്ന് വയസുകാരന്‍ ഉറുമ്പ് കടിയേറ്റ് മരിച്ചു. ബാഗേശ്വറിലെ പൗസരി ഗ്രാമത്തില്‍ വീടിന് വെളിയില്‍ കളിക്കുന്നതിനിടെ, ഭൂപേഷ് റാമിന്റെ മകന്‍ സാഗറിനാണ് ഉറുമ്പ് കടിയേറ്റത്. സഹോദരന്‍ പ്രിയാന്‍ഷുവിനും ഉറുമ്പു കടിയേറ്റ് അസ്വസ്ഥത ഉണ്ടായി. ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ സാഗറിന് മരണം സംഭവിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ചുവന്ന ഉറുമ്പാണ് കടിച്ചത്. ഉറുമ്പ് കടിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ സാഗറിന് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഉറുമ്പു കടിയേറ്റ് ചികിത്സയിലായിരുന്നു പ്രിയാന്‍ഷുവിനെ പിറ്റേന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരുടെയും ദേഹത്ത് നിരവധിയിടങ്ങളില്‍ ഉറുമ്പിന്റെ കടിയേറ്റതായി ഡോക്ടര്‍ പറയുന്നു.

- Advertisement -

ഉറുമ്പു കടിയേറ്റതിനെ തുടര്‍ന്ന് ഇരുവരും തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒന്നര മണിക്കൂറിനുള്ളില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സാഗറിന് മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.