തിരുവനന്തപുരം: വയനാട്ടിലും തിരുവനന്തപുരത്തും സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കും തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിന്നിടെ വിജിലന്‍സ് പിടിയിലായത്.
വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് രഘു കെട്ടിട നമ്പരിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയും തിരുവനന്തപുരം ജില്ല കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാര്‍ കരാറുകാരനില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, ഇന്ന് ഉച്ചയ്ക്ക് 01.30 ഓടെയുമാണ് വിജിലന്‍സ് പിടിയിലായത്.
- Advertisement -