ചെന്നൈ: അടുത്തു മൂന്ന് ദിവസം തമിഴ്‌നാട്ടിലും പുതുച്ചേരിയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം നിലവില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദ മായി മാറിയ സാഹചര്യത്തിലാണ് കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.
വ്യാഴാഴ്ച തമിഴ്‌നാട്ടിലെ പതിമൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വില്ലുപുരം, ചെങ്കല്‍പട്ട്, കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, അരിയല്ലൂര്‍, പേരമ്പലൂര്‍, ചെന്നൈ, കല്ലകുറിച്ചി, മയിലാടുതുറൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
- Advertisement -
പുതുച്ചേരിയിലും കാരയ്ക്കലിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 2016 മുതല്‍ എല്ലാ ഡിസംബറിലും തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങളുണ്ടായിരുന്നു.
- Advertisement -