Ultimate magazine theme for WordPress.

കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ സംഭവം; മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

0

കണ്ണൂര്‍ : കണ്ണൂര്‍ ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവര്‍ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായിരുന്നു. ടാങ്കര്‍ ലോറിയില്‍ സഹായിയും ഉണ്ടായിരുന്നില്ല. ഏഴിലോട് ദേശീയ പാത വികസനം നടക്കുന്നിടത്താണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് എല്‍പിജിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ഫയര്‍ഫോഴ്‌സ് സംഘം എത്തി പരിശോധന തുടങ്ങിയിരുന്നു. ടാങ്കര്‍ ഇതുവരെ സ്ഥലത്ത് നിന്ന് മാറ്റാനായിട്ടില്ല. ഗ്യാസ് റീഫില്‍ ചെയ്തു ടാങ്കര്‍ മാറ്റി നിയന്ത്രണം ഒഴിവാക്കാന്‍ ഉച്ചവരെ സമയം വേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

- Advertisement -

Leave A Reply