യുവാവിന്റെ മുഖത്ത് കുപ്പി കൊണ്ടോ കല്ല് കൊണ്ടോ ഇടിയേറ്റതായി സംശയം; മരണ കാരണം തലയ്ക്ക് ഏറ്റ പരിക്ക്; കൊലപാതകം?
തൃശൂര്‍: ഗുരുതര പരിക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. തൃശൂർ കൈപ്പറമ്പ് പുറ്റേക്കരയിലാണ് യുവാവിനെ അവശ നിലയിൽ കണ്ടെത്തിയത്. വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകനും കമ്പ്യൂട്ടർ എൻജിനീയറുമായ അരുൺ കുമാർ (38) ആണ് മരിച്ചത്. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ നിലയിലാണ് അരുണിനെ കണ്ടെത്തിയത്.
- Advertisement -
മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിയേറ്റതായി സംശയിക്കുന്നു. തലയ്ക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണം.
പുറ്റേക്കര സ്‌കൂളിന് സമീപത്തുള്ള ഇടവഴിയിൽ പുലർച്ചെയാണ് അരുൺ കുമാർ പരിക്കുകളോടെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു.
അരുൺ പരിക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങൾ വരാൻ സാധ്യതകളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിൽ സംശയമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. സംഭവം അന്വേഷിക്കുകയാണെന്ന് പേരാമംഗലം പൊലീസ്അ വ്യക്തമാക്കുകയും ചെയ്തിരുന്നു.
- Advertisement -